വി എസിനെതിരായ കെ സുധാകരന്റെ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

വി എസിനെതിരായ കെ സുധാകരന്റെ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

വി എസ് അച്യുതാനന്ദന്റെ പ്രായത്തെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുധാകരന്റെ പരാമർശത്തിൽ വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു

ഇന്ന് വി എസിന്റെ 96ാം ജന്മദിനമാണ്. വി എസിന് ആശംസ അറിയിച്ചുകൊണ്ടുള്ള സന്ദേശത്തിനിടെയാണ് മുല്ലപ്പള്ളി സുധാകരന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചത്. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെ സുധാകരൻ വി എസിനെ അധിക്ഷേപിച്ചത്.

വറ്റി വരണ്ട തലയിൽ നിന്നും എന്ത് ഭരണപരിഷ്‌കാരം വരാനാണ് എന്നായിരുന്നു സുധാകരന്റെ പരിഹാസം. ചെറുപ്പക്കാരനായ അച്യുതാനന്ദന്റെ കൈയ്യിൽ ഭരണപരിഷ്‌കാര കമ്മീഷൻ പോകുമ്പോൾ ഞങ്ങളൊക്കെ ഭയങ്കര പ്രതീക്ഷയിലായിരുന്നു. അറുപതിൽ അത്തും പിത്തും, എഴുപതിൽ എടാ പൂടാ, എൺപതിൽ എടുക്ക് ബെക്ക്, തൊണ്ണൂറിൽ എടുക്ക് നടക്കെന്നാണ് മലബാറിൽ ഒരു ചൊല്ലുണ്ടെന്നും സുധാകരൻ പരിഹസിച്ചിരുന്നു.

Share this story