അവർ ശബരിമല പറയുമ്പോൾ ഞാൻ റോഡിലെ കുഴി അടയ്ക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്: വിജയം ഉറപ്പെന്നും വി കെ പ്രശാന്ത്

അവർ ശബരിമല പറയുമ്പോൾ ഞാൻ റോഡിലെ കുഴി അടയ്ക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്: വിജയം ഉറപ്പെന്നും വി കെ പ്രശാന്ത്

വട്ടിയൂർക്കാവിൽ വിജയം ഉറപ്പെന്ന് എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. ഏഴായിരം മുതൽ 15,000 വോട്ടുകൾക്ക് വരെ വിജയിക്കുമെന്നാണ് പ്രതീക്ഷ. വട്ടിയൂർക്കാവ് ഇത്തവണ എൽ ഡി എഫിനൊപ്പം നിൽക്കുമെന്ന് ഉറപ്പാണെന്നും വി കെ പ്രശാന്ത് പറഞ്ഞു

എല്ലാ മുന്നണികളിൽ നിന്നും എൽ ഡി എഫിന് വോട്ടുകൾ ലഭിക്കും. മുമ്പ് രണ്ട് തവണയും വട്ടിയൂർക്കാവിൽ എൽ ഡി എഫിന് ശുഭകരമായിരുന്നില്ല. എന്നാൽ ഇത്തവണ ട്രെൻഡിൽ നിന്നും മനസ്സിലാകുന്നത് ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് തന്നെയാണ്

എൻ എസ് എസ് നിലപാടിൽ ആശങ്കയില്ല. എൻ എസ് എസ് വോട്ടുകളും എൽ ഡി എഫിന് ലഭിക്കും. യുവാക്കളുടെയും സ്ത്രീ ജനങ്ങളുടെയും വലിയ പിന്തുണ ഇടതുപക്ഷത്തിനുണ്ട്. അതോടൊപ്പം മേയർ എന്ന നിലയിൽ ചെയ്ത കാര്യങ്ങളും അനുകൂലമാകും

ശബരിമലയല്ല, വികസന അജണ്ടയാണ് എൽ ഡി എഫ് മുന്നോട്ടുവെക്കുന്നത്. ജനങ്ങൾക്ക് അത് മനസ്സിലാകും. എന്നാൽ എതിർ സ്ഥാനാർഥികൾ ശബരിമല പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്. റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിനെ കുറിച്ചാണ് എന്നാൽ ഞാൻ ആലോചിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.

Share this story