കൂടുതൽ പോളിംഗ് അരൂരിൽ, കുറവ് എറണാകുളത്ത്; അഞ്ച് മണ്ഡലങ്ങളിലും പോളിംഗ് സമയം അവസാനിച്ചു
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴ കണക്കിലെടുത്ത് പോളിംഗ് സമയം കൂട്ടി നൽകണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയം നീട്ടി നൽകാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിലപാടെടുക്കുകയായിരുന്നു. ആറ് മണിക്ക് മുമ്പ് വരിയിൽ നിന്നവർക്ക് മാത്രമാണ് വോട്ട് ചെയ്യാൻ അനുമതി നൽകിയത്.
ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് അരൂരിലാണ്. മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലും മികച്ച പോളിംഗ് നടന്നു. എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
കോന്നിയിൽ 68.33 ശതമാനം വോട്ടുകൾ പോൾ ചെയ്തു. അരൂരിൽ 75.76 ശതമാനം പോളിംഗ് നടന്നപ്പോൾ മഞ്ചേശ്വരത്ത് 69.56 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മഴയെ തുടർന്ന് വെള്ളകെട്ട് രൂപപ്പെട്ട എറണാകുളത്ത് 53.32 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്.
പൊതുവെ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. വട്ടിയൂർക്കാവിലെ ശാസ്താമംഗലത്ത് പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച ലീഗ് അനുഭാവിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
