വോട്ടെടുപ്പ് മാറ്റുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ; സ്ഥിതിഗതികൾ വിലയിരുത്തുന്നു

വോട്ടെടുപ്പ് മാറ്റുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ; സ്ഥിതിഗതികൾ വിലയിരുത്തുന്നു

കനത്ത മഴയെ തുടർന്ന് വോട്ടെടുപ്പ് തടസ്സപ്പെട്ട സാഹചര്യം വിലയിരുത്തി വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. എറണാകുളം ജില്ലയിലാണ് മഴ വോട്ടെടുപ്പിനെ പ്രതികൂലമായി ബാധിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി എറണാകുളം കലക്ടറുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു

സാഹചര്യം തീരെ അനുകൂലമല്ലെങ്കിൽ വോട്ടെടുപ്പ് മാറ്റുന്ന കാര്യം ആലോചിക്കും. കലക്ടർമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും റിപ്പോർട്ട് കിട്ടിയ ശേഷമേ തീരുമാനമെടുക്കു. വോട്ടെടുപ്പ് മാറ്റണമെങ്കിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും അനുമതി വേണം. നിലവിൽ തെരഞ്ഞെടുപ്പ് മാറ്റാൻ തീരുമാനമില്ലെന്നും ടിക്കാറാം മീണ പറഞ്ഞു

എറണാകുളം നഗരം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ട്രെയിൻ റോഡ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ആറ് പോളിംഗ് ബൂത്തുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. എറണാകുളത്ത് ഇതുവരെ 14.4 ശതമാനം മാത്രം പോളിംഗാണ് നടന്നിരിക്കുന്നത്.

 

Share this story