കനത്ത മഴ: എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, സൗത്ത് റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി

കനത്ത മഴ: എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷം, സൗത്ത് റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്തിന്റെ പലഭാഗത്തും അതിശക്തമായ മഴ. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതൽ തീവ്രതയാർജിച്ചത്. എറണാകുളം ജില്ലയിൽ പലഭാഗത്തും മഴയെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നഗരത്തിന്റെ പലഭാഗവും വെള്ളത്തിനടിയിലായി

കൊച്ചി എം ജി റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ, നോർത്ത് റെയിൽവേ സ്‌റ്റേഷൻ, കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കലൂർ സബ് സ്‌റ്റേഷനിൽ വെള്ളം കയറി വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

എം ജി റോഡുകളിലെ കടകളിൽ വെള്ളം കയറി. ഇതിലൂടെ കാൽനട യാത്ര പോലും ദുഷ്‌കരമായി. ബസുകൾ മാത്രമാണ് റോഡിലൂടെ സഞ്ചരിക്കുന്നത്.

സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ വെള്ളം കയറി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ -പാസഞ്ചർ റദ്ദാക്കി. വോട്ടെടുപ്പിനെയും മഴ ശക്തമായി ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിംഗ് ബൂത്തുകൾ മാറ്റി സ്ഥാപിച്ചു.

 

Share this story