ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ചീഫ് സെക്രട്ടറി യോഗം വിളിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി. ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തമാകുന്നത്. എന്നാൽ ഗുരുതരമായ സ്ഥിതിവിശേഷമില്ല.

വോട്ടെടുപ്പ് നടക്കുന്ന കാസർകോട് ഒഴിച്ചുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറി അവലോകന യോഗം വിളിച്ചു ചേർത്തിട്ടുണ്ട്

എറണാകുളം ജില്ലയിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. നോർത്ത്, സൗത്ത് റെയിൽവേ സ്‌റ്റേഷനുകളിൽ വെള്ളം കയറിയതിനാൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്.

Share this story