കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തൃശ്ശൂരിൽ ഉച്ചയ്ക്ക് ശേഷം അവധി

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; തൃശ്ശൂരിൽ ഉച്ചയ്ക്ക് ശേഷം അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി

തിരുവനന്തുപുരം, പത്തനംതിട്ട ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. കേന്ദ്രസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. അതേസമയം കോളജുകൾക്ക് അവധിയില്ല

ആലപ്പുഴ ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തൃശ്ശൂർ ജില്ലയിലെ അങ്കണവാടികൾക്കും സ്‌കൂളുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അവധിയായിരിക്കും.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സർവകലാശാല, ബോർഡ് പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

 

Share this story