കെ സുരേന്ദ്രൻ മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതി; അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടറുടെ നിർദേശം

കെ സുരേന്ദ്രൻ മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതി; അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടറുടെ നിർദേശം

കോന്നിയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നം ദുരുപയോഗപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ പി ബി നൂഹ് ആണ് നിർദേശം നൽകിയത്.

വീഡിയോ നിർമിച്ചവരെയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെയും കണ്ടെത്താനും ജില്ലാ കലക്ടർ നിർദേശിച്ചു. എൽ ഡി എഫും, യുഡിഎഫുമാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.

ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച് ക്രിസ്തു സഭകൾ കുർബാന സമയത്ത് ഉപയോഗിക്കുന്ന പാട്ടിന്റെ ഈണത്തിൽ പാരഡി ഗാനം രചിച്ച് കെ സുരേന്ദ്രൻ പ്രചരിപ്പിച്ചെന്നും മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായമായ ഓർത്തഡോക്‌സ് സഭാംഗങ്ങളെ സ്വാധീനീക്കുന്നതിനായാണ് സ്ഥാനാർഥി മനപ്പൂർവം ഇത്തരത്തിൽ പ്രവർത്തിച്ചതെന്നുമാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനും അഴിമതി പ്രവർത്തി നടത്തിയതിനും നടപടി വേണമെന്നാണ് ആവശ്യം

 

Share this story