ജോളിക്ക് കോടതിയുടെ സൗജന്യ നിയമസഹായം; കെ ഹൈദർ സിലി വധത്തിൽ ഹാജരാകും

ജോളിക്ക് കോടതിയുടെ സൗജന്യ നിയമസഹായം; കെ ഹൈദർ സിലി വധത്തിൽ ഹാജരാകും

കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം നൽകി കോടതി. താമരശ്ശേരി ബാറിലെ കെ ഹൈദരാണ് സിലി വധക്കേസിൽ ജോളിക്ക് വേണ്ടി ഹാജരാകുക. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ വക്കീലിനെ വെച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു. അറിയില്ലെന്ന് ജോളി പറഞ്ഞതോടെയാണ് കോടതി നിയമസഹായം നൽകിയത്.

സിലി വധക്കേസിൽ മാത്രമാണ് ജോളിക്ക് നിയമസഹായമുള്ളത്. സിലി വധവുമായി ബന്ധപ്പെട്ട് ജോളിയെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വേണ്ടിയാണ് ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. അതേസമയം തനിക്ക് മാനസിക സമ്മർദത്തിന് ചികിത്സ വേണമെന്ന് ജോളി ആവശ്യപ്പെട്ടിട്ടുണ്ട്.

സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ചോദ്യം ചെയ്യൽ ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്യും.

 

Share this story