എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
അതിശക്തമായ മഴയെ തുടർന്ന് എറണാകുളത്ത് വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് കണക്കിലെടുത്ത് വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് തടസ്സം നിൽക്കുന്നതെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു
പോളിംഗ് ബൂത്തുകളിൽ അടക്കം മഴ മൂലമുള്ള ബുദ്ധിമുട്ടുകളുണ്ട്. ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചിരുന്നു. അദ്ദേഹം അനുഭാവപൂർവമായാണ് പ്രതികരിച്ചത്. എന്നാൽ കേന്ദ്രനിരീക്ഷകയുടെ നിലപാടാണ് പുതിയ പ്രസ്താവനക്ക് പിന്നിലെന്ന് കരുതുന്നു
കോൺഗ്രസ് ജനാധിപത്യത്തിൽ പൂർണമായും വിശ്വസിക്കുന്ന പാർട്ടിയാണ്. പ്രതികൂല സാഹചര്യമുണ്ടെങ്കിലും എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവസാനത്തെ വോട്ടർക്കും വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കണം. അതിനുള്ള സൗകര്യമൊരുക്കണം. തത്കാലം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
