മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; റീ പോളിംഗ് നടത്തില്ല

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; റീ പോളിംഗ് നടത്തില്ല

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ഇന്നലെ നഫീസയെന്ന യുവതി ചെയ്തത് കള്ളവോട്ട് തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. റീ പോളിംഗ് നടത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. അതിനാൽ ഒരു പോളിംഗ് ബൂത്തിലും റീ പോളിംഗ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മഞ്ചേശ്വരം മണ്ഡലത്തിലെ 42ാം ബൂത്തിലാണ് ലീഗ് അനുഭാവിയായ യുവതി കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. കള്ളവോട്ടിനെ ന്യായീകരിച്ച് പതിവ് പോലെ കോൺഗ്രസും എംപി രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തുവരികയും ചെയ്തു

സ്ലിപ്പ് മാറിപ്പോയതാണെന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ ന്യായീകരണം. നഫീസയുടെ ഭർത്താവ് അബൂബക്കറും ഇതേ വാദമുന്നയിച്ച് രംഗത്തുവന്നെങ്കിലും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തോടെ ഇവരുടെ കള്ളത്തരങ്ങൾ പൊളിഞ്ഞുവീഴുകയാണ്.

 

Share this story