ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു, അപായപ്പെടുത്താൻ നോക്കുന്നു; പരാതിയുമായി മഞ്ജു വാര്യർ

ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നു, അപായപ്പെടുത്താൻ നോക്കുന്നു; പരാതിയുമായി മഞ്ജു വാര്യർ

ചലചിത്ര സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പോലീസിൽ പരാതിയുമായി നടി മഞ്ജു വാര്യർ. ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. അപായപ്പെടുത്താൻ ശ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും മഞ്ജുവാര്യർ പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നേരിൽ കണ്ടാണ് മഞ്ജു വാര്യർ പരാതി നൽകിയത്.

ശ്രീകുമാർ മേനോൻ തന്നെ നിരന്തരം അപമാനിക്കുകയാണ്. തനിക്കൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മഞ്ജു വാര്യർ പരാതിയിൽ പറയുന്നു. ഒടിയൻ എന്ന ചിത്രത്തിന് ശേഷം തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ സുഹൃത്തുമാണെന്നും മഞ്ജു ആരോപിക്കുന്നു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി താൻ ശ്രീകുമാർ മേനോന് കൈമാറിയ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മഞ്ജു വാര്യർ പരാതിയിൽ പറയുന്നു

 

Share this story