നബീസ ചെയ്യാൻ ശ്രമിച്ചത് കള്ളവോട്ട്, ഭർത്താവ് മുസ്ലിം ലീഗ് പ്രവർത്തകനെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

നബീസ ചെയ്യാൻ ശ്രമിച്ചത് കള്ളവോട്ട്, ഭർത്താവ് മുസ്ലിം ലീഗ് പ്രവർത്തകനെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

മഞ്ചേശ്വരം തെരഞ്ഞെടുപ്പിനിടെ പിടികൂടിയത് കള്ളവോട്ടെന്ന് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. നബീസ എന്ന സ്ത്രീയാണ് കള്ളവോട്ട് ചെയ്യാനെത്തിയത്. മുസ്ലീം ലീഗിന് വേണ്ടിയാണ് നബീസ കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് കഴിഞ്ഞ ദിവസം തന്നെ തെളിഞ്ഞിരുന്നു

നബീസയുടെ പേരിൽ ഐപിസി 171ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ടിക്കറാം മീണ പറഞ്ഞു. ബൂത്തിലെ വോട്ടറല്ലാതിരുന്ന നബീസ കള്ളവോട്ടിന് തന്നെയാണ് ബൂത്തിലെത്തിയത്. നബീസയുടെ ഭർത്താവ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ടിക്കറാം മീണ പറഞ്ഞു

 

Share this story