ചാർജ് വർധന ആവശ്യപ്പെട്ട് നവംബർ 20ന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്

ചാർജ് വർധന ആവശ്യപ്പെട്ട് നവംബർ 20ന് സ്വകാര്യ ബസുടമകളുടെ സൂചനാ പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ നവംബർ 20ന് സൂചന പണിമുടക്ക് നടത്തും. ചാർജ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിത കാല സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെ എസ് ആർ ടി സി ബസിലും വിദ്യാർഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്നും ബസുടമകൾ ആവശ്യമുന്നയിക്കുന്നു

 

Share this story