ഹാമർ തലയിൽ വീണുമരിച്ച അഫീലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; അഡ്വക്കറ്റ് ജനറലിന് ക്യാബിനറ്റ് പദവി: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ഹാമർ തലയിൽ വീണുമരിച്ച അഫീലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; അഡ്വക്കറ്റ് ജനറലിന് ക്യാബിനറ്റ് പദവി: മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

കോട്ടയത്ത് ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് മരിച്ച വിദ്യാർഥി അഫീലിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം. പത്ത് ലക്ഷം രൂപ അഫീലിന്റെ കുടുംബത്തിന് നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒക്ടോബർ 3നാണ് അഫീലിന് ഹാമർ തലയിൽ വീണ് പരുക്കേറ്റത്. ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്.

അഡ്വക്കറ്റ് ജനറൽ സിപി സുധാകർ പ്രസാദിന് കാബിനറ്റ് പദവി നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മന്ത്രിമാർക്ക് പുറമെ ക്യാബിനറ്റ് പദവിയുള്ളവരുടെ എണ്ണം ഇതോടെ അഞ്ചായി. നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി

ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് വിപ്പ് ആർ രാജൻ, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി സമ്പത്ത് എന്നിവർക്കാണ് നിലവിൽ ക്യാബിനറ്റ് റാങ്കുള്ളത്.

Share this story