ജോളിയുടെ കാറിലെ രഹസ്യ അറയിൽ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു

ജോളിയുടെ കാറിലെ രഹസ്യ അറയിൽ നിന്നും സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്ന് സയനൈഡ് എന്ന് സംശയിക്കുന്ന വിഷവസ്തു കണ്ടെടുത്തു. ഡ്രൈവർ സീറ്റിന്റെ ഇടതുഭാഗത്തുള്ള രഹസ്യ അറയിൽ പഴ്‌സിൽ പൊതിഞ്ഞ കവറിലായിരുന്നു വിഷവസ്തു സൂക്ഷിച്ചിരുന്നത്.

കാറിൽ നിന്ന് കിട്ടിയ ഓരോ വസ്തുവും വിശദമായ പരിശോധനക്ക് അയക്കാനാണ് പോലീസിൻരെ തീരുമാനം. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്ന് ലഭിച്ച വസ്തു സയനൈഡ് ആണെന്ന് തെളിഞ്ഞാൽ പോലീസിന് കേസന്വേഷണത്തിൽ നിർണായക തെളിവായി മാറും. 2014ൽ രജിസ്റ്റർ ചെയ്ത കാർ ജോളിയുടെ കൈവശമെത്തുന്നത് 2016ലാണ്.

ജോളിയുടെ മൊഴി അനുസരിച്ചാണ് പോലീസ് കാർ കസ്റ്റഡിയിലെടുത്തതും പരിശോധിച്ചതും. ജോളിയുടെ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ്

 

Share this story