കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. കട്ടപ്പനയിലുള്ള ജോളിയുടെ സഹോദരങ്ങൾ ഉൾപ്പെടെയുള്ളവരോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് എത്താനാണ് അന്വേഷണസംഘം നിർദേശിച്ചിരിക്കുന്നത്.

വ്യാഴാഴ്ചയാകും ഇവരെ ചോദ്യം ചെയ്യുക. സാക്ഷിമൊഴികൾ ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ജോളിയുടെ നിലവിലെ ഭർത്താവ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ റൂറൽ എസ് പി ഓഫീസിൽ ഷാജുവിനെയും ജോളിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്

സിലിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിനെ നേരത്തെ അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിരുന്നു. സിലിയുടെ കൊലപാതക ശേഷം ഷാജുവിന്റെ മൊബൈൽ ഫോണിലേക്ക് എവരിതിംഗ് ക്ലിയർ എന്ന് ജോളി സന്ദേശമയച്ചതായും പോലീസ് കണ്ടെത്തിയിരുന്നു

 

Share this story