മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരെ പോലീസ് കേസെടുത്തു

മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാർ മേനോനെതിരെ പോലീസ് കേസെടുത്തു

നടി മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസെടുത്തു. ഡിജിപിക്കാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ഡിജിപിയുടെ നിർദേശമനുസരിച്ച് തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാകും കേസ് അന്വേഷിക്കുക

സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുക, സ്ത്രീകളെ അപമാനിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. ശ്രീകുമാർ മേനോനിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തും.

ശ്രീകുമാർ മേനോൻ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ഭയമുണ്ടെന്നുമാണ് പരാതിയിൽ മഞ്ജു വാര്യർ പറയുന്നത്. തനിക്കൊപ്പമുള്ളവരെ ശ്രീകുമാർ മേനോൻ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും മഞ്ജു ആരോപിക്കുന്നു

ഔദ്യോഗിക ആവശ്യങ്ങൾക്കായി ശ്രീകുമാർ മേനോന് താൻ കൈമാറിയ ലെറ്റർപാഡും രേഖകളും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.

 

Share this story