പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറിയില്ല; വിമർശനവുമായി ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറിയില്ല; വിമർശനവുമായി ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിട്ടിട്ടും നടപ്പാക്കാത്തതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകൾ നടപ്പാക്കേണ്ട ബാധ്യത സർക്കാരിനും കേരളാ പോലീസിനുമുണ്ട്. ഡിജിപിയുടേത് കൃത്യവിലോപമാണെന്നും ഹൈക്കോടതി പറഞ്ഞു

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളാണ് കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കേസ് സിബിഐക്ക് കൈമാറാത്തത് തെളിവുകൾ ഇല്ലാതാക്കാനാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

എന്തുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറാൻ താമസിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഉടനടി കേസ് ഡയറി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. സമയം ആവശ്യമായിരുന്നുവെങ്കിൽ ഡിജിപി കോടതിയെ സമീപിക്കണമായിരുന്നു. ആവശ്യമെങ്കിൽ ഡിജിപിയെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി

 

Share this story