ഫ്രാങ്കോയും അനുയായികളും അപമാനിക്കുന്നത് തുടരുന്നുവെന്ന് ഇരയായ കന്യാസ്ത്രീ; ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകൾക്ക് പരാതി നൽകി

ഫ്രാങ്കോയും അനുയായികളും അപമാനിക്കുന്നത് തുടരുന്നുവെന്ന് ഇരയായ കന്യാസ്ത്രീ; ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകൾക്ക് പരാതി നൽകി

പീഡനക്കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലും അനുയായികളും അപമാനിക്കുന്നത് തുടരുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായാണ് പരാതി. ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകൾക്കാണ് കന്യാസ്ത്രീ പരാതി നൽകിയത്.

ഫ്രാങ്കോയുടെ അനുയായികൾ തനിക്കെതിരെ യൂട്യൂബ് ചാനലുകളിലൂടെ വീഡിയോകൾ പ്രചരിപ്പിക്കുന്നതായും സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതായും പരാതിയിൽ പറയുന്നു. ഫ്രാങ്കോയുടെ അനുയായികൾ പലരീതിയിലും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്

ഫ്രാങ്കോയ്‌ക്കെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. കുറ്റപത്രം ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷനുകളിൽ നൽകിയ പരാതിയിൽ കന്യാസ്ത്രീ ആവശ്യപ്പെടുന്നു. 2018 ജൂൺ 26നാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ ബലാത്സംഗ പരാതി നൽകുന്നത്. കേസിൽ 25 ദിവസം ഫ്രാങ്കോ ജയിലിൽ കഴിഞ്ഞിരുന്നു.

 

Share this story