ക്യാൻസർ രോഗിയുടെ ചികിത്സക്ക് വെച്ച പണം മോഷ്ടിച്ചു, വീടിന് തീയിട്ടു; അയൽവാസിയായ യുവാവ് പിടിയിൽ

ക്യാൻസർ രോഗിയുടെ ചികിത്സക്ക് വെച്ച പണം മോഷ്ടിച്ചു, വീടിന് തീയിട്ടു; അയൽവാസിയായ യുവാവ് പിടിയിൽ

ക്യാൻസർ രോഗിയായ യുവാവിന്റെ ചികിത്സക്കായി സ്വരുക്കൂട്ടി വെച്ചിരുന്ന പണം മോഷ്ടിക്കുകയും വീടിന് തീയിടുകയും ചെയ്ത സംഭവത്തിൽ അയൽവാസി പിടിയിൽ. മുട്ടത്തൊടി തെക്കോമൂലയിൽ അബ്ദുൽ ലത്തീഫിനെയാണ് പോലീസ് പിടികൂടിയത്. കാസർകോടാണ് സംഭവം

ക്യാൻസർ രോഗബാധിതനായ പാലോത്ത് ഷിഹാബിന്റെ ചികിത്സക്കായി സ്വരൂപിച്ച ഒന്നേമുക്കാൽ ലക്ഷം രൂപയാണ് അബ്ദുൽലത്തീഫ് മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം

ഷിഹാബും കുടുംബവും മംഗലാപുരത്തെ ആശുപത്രിയിൽ കീമോ തെറാപ്പിക്കായി പോയപ്പോഴാണ് സംഭവം. പണം മോഷ്ടിച്ച ലത്തീഫ് ഷിഹാബിന്റെ വീടിന് തീയിടുകയും ചെയ്തു. തുടർന്നാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ ലത്തീഫിനെ പിടികൂടുന്നത്.

Share this story