ഷാനിമോൾ ഉസ്മാന്റെ കന്നി വിജയം; അതും ഇടതുകോട്ട പിടിച്ചെടുത്ത്

ഷാനിമോൾ ഉസ്മാന്റെ കന്നി വിജയം; അതും ഇടതുകോട്ട പിടിച്ചെടുത്ത്

അരൂരിൽ യുഡിഎഫിന്റെ വിജയം ചെറിയ ഭൂരിപക്ഷത്തിലൊതുങ്ങിയെങ്കിലും ആവേശം ചെറുതല്ല. കോൺഗ്രസ് സ്ഥാനാർഥി ആദ്യമായി ജനപ്രതിനിധിയായി ജയിച്ചുകയറിയതാണ്. അതും ഇടതുകോട്ട എന്നറിയിപ്പെടുന്ന മണ്ഡലത്തിൽ നിന്ന്. ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ നഷ്ടപ്പെട്ട ഏക സിറ്റിംഗ് സീറ്റ് കൂടിയാണ് അരൂർ

കെ ആർ ഗൗരിയമ്മയിൽ നിന്ന് ആരിഫ് പിടിച്ചെടുത്ത മണ്ഡലം ഷാനിമോൾ ഉസ്മാനിലൂടെ യുഡിഎഫ് തിരച്ചെടുത്തിരിക്കുകയാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും ഇടതുസ്ഥാനാർഥി മനു സി പുളിക്കലിന് മുന്നിലെത്താൻ സാധിച്ചിരുന്നില്ല. എൽ ഡി എഫിന് മേൽക്കൈയുള്ള പഞ്ചായത്തുകളിലും ഷാനിമോൾ തന്നെ ലീഡ് നിർത്തി.

അവസാന ഘട്ടം വരെ ഏറ്റവും ആവേശകരമായ മത്സരം സമ്മാനിച്ച മണ്ഡലം കൂടിയായി മാറി അരൂർ. ഫോട്ടോ ഫിനിഷിലേക്ക് പോകുമെന്ന് കരുതിയെങ്കിലും രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഷാനിമോൾ ജയിച്ചുകയറുകയായിരുന്നു

 

Share this story