അതിശക്തമായ കാറ്റ് വീശാൻ സാധ്യത; ഒക്ടോബർ 28 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Share with your friends

അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത്കൊണ്ട് കേരളത്ത് നിന്ന് ഒക്ടോബർ 28 വരെ ഒരു കാരണവശാലും മൽസ്യത്തൊഴിലാളികൾ കടലിൽ പോകുവാൻ പാടില്ല.

2019 ഒക്ടോബർ 28 വരെ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ പോകരുതെന്ന് കർശനമായി നിർദ്ദേശിക്കുന്നു (വ്യക്തതക്കായി ഭൂപടം കാണുക).

2019 ഒക്ടോബർ 24 മുതൽ 25 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മഹാരാഷ്ട്ര, കർണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളോട് ചേർന്നുള്ള മധ്യ കിഴക്കൻ അറിബികടൽ.

2019 ഒക്ടോബർ 24 മുതൽ 25 വരെ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ കിഴക്കൻ അറിബികടൽ.

2019 ഒക്ടോബർ 26 ന് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ കിഴക്കൻ അറിബികടലും, മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മഹാരാഷ്ട്ര, കർണാടക, വടക്കൻ കേരള, ലക്ഷദ്വീപ് തീരങ്ങളും.

2019 ഒക്ടോബർ 27 ന് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ കിഴക്കൻ അറിബികടലും മധ്യ പടിഞ്ഞാറൻ അറിബികടലും.

2019 ഒക്ടോബർ 28 ന് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള മധ്യ പടിഞ്ഞാറൻ അറിബികടൽ .

മേൽപറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ മാറ്റം വരുന്നത് വരെ മൽസ്യതൊഴിലാളികളെ കടലിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാൻ ജില്ലാഭരണകൂടത്തിനും ഫിഷെറീസ് വകുപ്പിനും പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *