മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി 1000 വോട്ടുകള്‍ക്ക് മുന്നില്‍

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി 1000 വോട്ടുകള്‍ക്ക് മുന്നില്‍

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലെ ഫലസൂചനകളാണ് പുറത്തുവന്നത്. ഇതിൽ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും യുഡിഎഫ് സ്ഥാനാർഥികളും മുന്നിട്ട് നിൽക്കുകയാണ്

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 1000 വോട്ടുകൾക്ക് മുന്നിലാണ്. ഈ ലീഡ് തുടർന്നും നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. തുടക്കത്തിൽ പോസ്റ്റൽ വോട്ടുകൾ മഞ്ചേശ്വരത്ത് റീ കൗണ്ടിംഗ് ചെയ്യേണ്ടി വന്നിരുന്നു.

വട്ടിയൂർക്കാവിൽ 63 വോട്ടുകൾക്ക് വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുകയാണ്. അരൂരിൽ മനു സി പുളിക്കൽ 22 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. അതേസമയം കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മോഹൻരാജ് 440 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്.

ഉപതെരഞ്ഞെടുപ്പ്, മഞ്ചേശ്വരം

Share this story