ശരിദൂരം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും, യുഡിഎഫിന് വോട്ടുപിടിച്ചിട്ടില്ല: എൻ എസ് എസിന്റെ ജി സുകുമാരൻ

ശരിദൂരം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും, യുഡിഎഫിന് വോട്ടുപിടിച്ചിട്ടില്ല: എൻ എസ് എസിന്റെ ജി സുകുമാരൻ

യുഡിഎഫിന് വേണ്ടി എൻ എസ് എസ് വോട്ടുപിടിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. താലൂക്ക് യൂനിയൻ ഭാരവാഹികൾ അവരുടെ അഭിപ്രായമനുസരിച്ചാണ് പ്രവർത്തിച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൻ എസ് എസ് സ്വീകരിച്ച ശരിദൂരം ശരിയാണെന്ന് കാലം തെളിയിക്കുമെന്നും സുകുമാരൻ പറഞ്ഞു

ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എൻ എസ് എസിന്റെ സമ്മർദ തന്ത്രങ്ങൾക്കൊന്നും യാതൊരു വിലയുമില്ലെന്ന് തെളിഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം നായർ സർവീസ് സൊസൈറ്റിക്കെതിരെ രൂക്ഷ വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നു. ഈ സാഹചര്യത്തിലാണ് സുകുമാരന്റെ പ്രതികരണം

സംസ്ഥാന സർക്കാർ ഈശ്വരവിശ്വാസം ഇല്ലാതാക്കാൻ ആചാര അനുഷ്ഠാനങ്ങൾക്കെതിരെ നിലകൊണ്ടു. ഒരുവിഭാഗത്തെ പ്രതിപ്പെടുത്താൻ മുന്നോക്കവിഭാഗത്തെ ബോധപൂർവം അവഗണിക്കുകയാണ്. മുന്നോക്ക സംവരണം നടപ്പാക്കുന്നത് ബോധപൂർവം വൈകിപ്പിച്ചുവെന്നും സുകുമാരൻ ആരോപിക്കുന്നു

 

Share this story