പത്തുവയസ്സുകാരനെ കുത്തിക്കൊന്ന സംഭവം; അയൽവാസി കൂടിയായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

പത്തുവയസ്സുകാരനെ കുത്തിക്കൊന്ന സംഭവം; അയൽവാസി കൂടിയായ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

കൊച്ചിയിൽ പത്തുവയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട റിസ്റ്റി ജോൺ എന്ന കുട്ടിയുടെ അയൽവാസി കൂടിയായ അജി ദേവസ്യയെയാണ് കോടതി ശിക്ഷിച്ചത്. 2016 ഏപ്രിൽ 26നാണ് സംഭവം

രാവിലെ കടയിലേക്ക് പോകുകയായിരുന്ന റിസ്റ്റിയെ വീടിന് അടുത്തുവെച്ച് അജി കുത്തിവീഴ്ത്തുകയായിരുന്നു. റിസ്റ്റിയുടെ ആദ്യ കുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.

അജി ദേവസ്യ ലഹരിക്ക് അടിമയാണ്. ഇയാളും റിസ്റ്റിയുടെ പിതാവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കുട്ടിയുടെ കൊലപാതകത്തിലേക്ക് നീണ്ടത്. 28 തവണയാണ് ഇയാൾ കുട്ടിയെ കുത്തിയത്. 25,000 രൂപ അജിക്ക് പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

 

Share this story