ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു

ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഗവർണർ സ്ഥാനം. ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി.

ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ ഗവർണർ സ്ഥാനം ലഭിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീധരൻ പിള്ള. ഇതിന് മുമ്പ് കുമ്മനം രാജശേഖരനെയും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ഗവർണറായി നിയമിച്ചിരുന്നു. കുമ്മനത്തെയും മിസോറാം ഗവർണറായാണ് നിയമിച്ചിരുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ശ്രീധരൻ പിള്ളയെ മാറ്റി നിർത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നറിയുന്നു. ബിജെപിക്ക് സീറ്റുകൾ ലഭിക്കാത്തതും വോട്ടുകൾ കൂടാത്തതും ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമാക്കിയിരുന്നു.

 

Share this story