സൗമിനിയെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റില്ല; ജയിച്ചാലും തോറ്റാലും കൂട്ടുത്തരവാദിത്തം: മുല്ലപ്പള്ളി

സൗമിനിയെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റില്ല; ജയിച്ചാലും തോറ്റാലും കൂട്ടുത്തരവാദിത്തം: മുല്ലപ്പള്ളി

ഉപതെരഞ്ഞെടുപ്പിലെ നിറം മങ്ങിയ ജയത്തിന്റെ പേരിൽ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് സൗമിനി ജെയ്‌നെ മാറ്റാനുള്ള ഐ ഗ്രൂപ്പിന്റെ നീക്കം പരാജയപ്പെട്ടു. മേയറെ മാത്രം ബലിമൃഗമാക്കില്ല. സൗമിനിയെ മേയർ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

വിജയമായാലും പരാജയമായാലും ഉത്തരവാദിത്വം കൂട്ടുത്തരവാദിത്വമാണ്. മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ല. ഒളിയമ്പെയ്യുന്നവർ അവർക്ക് നേരെ തന്നെ പതിക്കുമെന്ന് ആലോചിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു

എറണാകുളത്തെ ഭൂരിപക്ഷം കുറഞ്ഞതിന് പിന്നാലെ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതായി സൗമിനി മുല്ലപ്പള്ളിയോട് പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാൽ 3750 വോട്ടുകളുടെ ലീഡിലാണ് ടിജെ വിനോദ് ജയിച്ചത്. വെള്ളക്കെട്ടും മോശം റോഡുകളും ഗതാഗത കുരുക്കും അടക്കമുള്ള കോർപറേഷന്റെ ഭരണപരാജയമാണ് ഭൂരിപക്ഷം കുറച്ചതെന്നായിരുന്നു ആരോപണം

 

Share this story