അടൂരിൽ സ്വകാര്യബസ് ഇടിച്ച് ദമ്പതികൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി

അടൂരിൽ സ്വകാര്യബസ് ഇടിച്ച് ദമ്പതികൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി

അടൂർ നഗരത്തിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതികൾ മരിച്ചു. നൂറനാട് സ്വദേശി ശ്യാംകുമാർ(30), ഭാര്യ ശിൽപ(27) എന്നിവരാണ് മരിച്ചത്.

നഗരത്തിലുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും മരുന്ന് വാങ്ങി വരുന്നതിനിടെ ഇരുവരുടെയും നേർക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. മാവേലിക്കര-അടൂർ മങ്ങടി റൂട്ടിൽ സർവീസ് നടത്തുന്ന മോർണിംഗ് സ്റ്റാർ ബസാണ് ഇവരെ ഇടിച്ചുതെറിപ്പിച്ചത്.

ബസിന് അടിയിൽപ്പെട്ട ഇരുവരെയും 15 മിനിറ്റിന് ശേഷം ബസ് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്. രണ്ട് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അപകടസമയത്ത് ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

 

Share this story