വ്യാജവൈദ്യൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു

വ്യാജവൈദ്യൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു

വ്യാജ വൈദ്യൻ മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം പോലീസാണ് ഇയാളെ പിടികൂടിയത്. ചികിത്സാപ്പിഴവിനെ തുടർന്ന് രോഗികൾ മരിച്ചതുൾപ്പെടെ നിരവധി പരാതികൾ ഇയാൾക്കെതിരെയുണ്ടായിരുന്നു.

മോഹനൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈയടുത്ത് പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുട്ടി മോഹനന്റെ അശാസ്ത്രീയ ചികിത്സയെ തുടർന്ന് മരിച്ചിരുന്നു. ഇതിന് പിന്നാലെ മോഹനന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു

നിപ വൈറസ് കാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിലും ജാഗ്രത പുലർത്തുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിലും മോഹനൻ തന്റെ കുബുദ്ധി പ്രയോഗിച്ചിരുന്നു. കുട്ടികൾക്ക് വാക്‌സിനുകൾ എടുക്കരുതെന്നും ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ട് നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്

 

Share this story