രാജ്യത്തുള്ളവർ കേരളീയരെ കണ്ടുപഠിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്യത്തുള്ളവർ കേരളീയരെ കണ്ടുപഠിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഇന്ത്യക്കാർ മുഴുവൻ കേരളീയരെ കണ്ടുപഠിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് മർകസിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോർത്ത് ഇന്ത്യയുടെ കാര്യമെടുക്കു, ഹിന്ദുവിന് ഒരു ഭക്ഷണം. മുസ്ലീമിന് മറ്റൊരു ഭക്ഷണം. ഹിന്ദുവിന് ഒരു ഭാഷ, മുസ്ലീമിന് മറ്റൊരു ഭാഷ. എന്നാൽ കേരളത്തിൽ എല്ലാവർക്കും ഭക്ഷണം, വസ്ത്രം, ഭാഷ എല്ലാം ഒന്നാണ്. മതം ആളുകളെ തമ്മിൽ ഒരുമിപ്പിക്കാനാണ്, വേർപെടുത്താനല്ലെന്നും അദ്ദേഹം പറഞ്ഞു

നരേന്ദ്രമോദിയുടെ ആരാധകനായ ആരിഫ് മുഹമ്മദ് ഖാൻ 2004ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നീട് 2007ൽ പാർട്ടി വിടുന്നതായി അറിയിച്ചു. എന്നാൽ മുത്തലാഖ് ബിൽ പാസാക്കിയതിന് പിന്നാലെ മോദിക്ക് അഭിനന്ദനം അറിയിച്ച് വീണ്ടും രംഗത്തുവരികയും ബിജെപിയുമായി സഹകരണം തുടരുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ ഗവർണർ സ്ഥാനത്ത് എത്തുന്നത്

Governor of Kerala Interacts with the Markaz Students

Hon'ble Governor of Kerala Arif Mohammad Khan interacts with Markaz students

Posted by Markazu Saquafathi Sunniyya on Tuesday, October 22, 2019

Share this story