ക്യാർ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: വടക്കൻ ജില്ലകളിൽ ശക്തമായ മഴ

ക്യാർ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു: വടക്കൻ ജില്ലകളിൽ ശക്തമായ മഴ

അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കറ്റ് അതിതീവ്രവാസ്ഥയിലേക്ക്. ഇതോടെ വടക്കൻ ജില്ലകളിൽ മഴയും കാറ്റും ശക്തമായി. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് മഴ ഏറെയും. കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗോവ, കർണാടക സംസ്ഥാനങ്ങളിലും മഴ ശക്തമായി. ചുഴലിക്കാറ്റ് ഇന്നത്തോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. മഹാരാഷ്ട്രയിൽ അടുത്ത 24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

നിലവിൽ മഹാരാഷ്ട്ര തീരത്ത് നിന്ന് 210 അകലെയാണ് കാറ്റ് ശക്തിപ്രാപിച്ച് നീങ്ങുന്നത്. ഒമാനെ ലക്ഷ്യം വെച്ചാണ് കാറ്റിന്റെ ഗതി. കേരളം ക്യാറിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും ഇതിന്റെ പ്രതിഫലനമായാണ് മഴയും കാറ്റും ശക്തമാകുന്നത്

 

Share this story