ന്യൂനർമർദം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനർമർദം: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് അടുത്ത ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒക്ടോബർ 29, 30 തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ന്യൂനമർദത്തെ തുടർന്ന് കേരളാ ലക്ഷദ്വീപ് തീരത്തിനിടയിൽ വരുന്ന മണിക്കൂറുകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച മുതൽ കേരളാ തീരത്തും കന്യാകുമാരി മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

28ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 29ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 31ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share this story