പാലക്കാട് ഉൾവനത്തിൽ തണ്ടർ ബോൾട്ടിന്റെ മാവോയിസ്റ്റ് വേട്ട; മൂന്ന് പേരെ കൊലപ്പെടുത്തി

പാലക്കാട് ഉൾവനത്തിൽ തണ്ടർ ബോൾട്ടിന്റെ മാവോയിസ്റ്റ് വേട്ട; മൂന്ന് പേരെ കൊലപ്പെടുത്തി

പാലക്കാട് ജില്ലയിലെ ഉൾവനത്തിൽ തണ്ടർ ബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. അസി. കമാണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയും ഇവർ തിരിച്ച് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

കാടിനുള്ളിൽ മണിക്കൂറുകളോളം ഏറ്റുമുട്ടൽ തുടരുന്നു. തണ്ടർ ബോൾട്ട് സംഘം രാവിലെ വനത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വനത്തിനുള്ളിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം പോലീസ് മനസ്സിലാക്കിയിരുന്നു

കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് പോലീസ് പറയുന്നത്. ആരൊക്കെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

 

Share this story