നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

നവംബർ അഞ്ചിന് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ

വാളയാറിൽ രണ്ട് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾ രക്ഷപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. നവംബർ 5 ചൊവ്വാഴ്ച പാലക്കാട് ജില്ലയിലാണ് യുഡിഎഫ് ഹർത്താൽ നടത്തുക. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം

വാളയാറിൽ ഒമ്പതും പതിനൊന്നും വയസ്സുള്ള സഹോദരിമാരാണ് മാസങ്ങളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നുവെങ്കിലും പോലീസ് അന്വേഷണം നിഷ്‌ക്രിയമായിരുന്നു. മൂത്ത കുട്ടിയെയും ഇളയ കുട്ടിയെയും ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്.

എട്ടടി നീളമുള്ള വീടിന്റെ മച്ചിൽ അഞ്ചടിയും മൂന്നടിയും മാത്രമുള്ള കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കൊലപാതകമെന്ന് ആർക്കും സംശയം തോന്നാവുന്ന സംഭവങ്ങളിൽ പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്

 

Share this story