വാളയാർ കേസ്: അപ്പീൽ നൽകുമെന്ന് പോലീസ്; സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം

വാളയാർ കേസ്: അപ്പീൽ നൽകുമെന്ന് പോലീസ്; സമഗ്രാന്വേഷണം വേണമെന്ന് സിപിഐഎം

വാളയാർ അട്ടപ്പള്ളത്തെ സഹോദരികളായ പെൺകുട്ടികളുടെ മരണം സംബന്ധിച്ച കേസിൽ പ്രതികളെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടിക്കെതിരെ പോലീസ് അപ്പീൽ നൽകും. ഇതിനായുള്ള നിയമോപദേശം ലഭിച്ചതായി തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ പ്രതികരിച്ചു

കേസിന്റെ വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകാനാണ് പോലീസിന്റെ തീരുമാനം. 25ന് മൂന്ന് പ്രതികളെ വെറുതെ വിട്ടതിന്റെ വിധിപ്പകർപ്പ് കിട്ടാൻ അപേക്ഷ നൽകിയിട്ടുണ്ട്.

സിപിഎം ജില്ലാ നേതൃത്വവും കുട്ടികളുടെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ വെറുതെവിടാനിടയായത് പ്രോസിക്യൂഷന്റെ വീഴ്ചയാണോ അന്വേഷണത്തിലെ വീഴ്ചയാണോയെന്ന് പരിശോധിക്കണമെന്നും പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

അതേസമയം ഇനിയൊരു അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുട്ടികളുടെ അമ്മ പറയുന്നു.മൂത്ത പെൺകുട്ടിയെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് താനും ഭർത്താവും നേരിൽക്കണ്ടിരുന്നു. ഈ വിവരം അന്വേഷണസംഘത്തിന് മുന്നിലും കോടതിയിലും പറഞ്ഞിട്ട് നീതി ലഭിച്ചില്ല. പ്രതികൾക്ക് സിപിഐഎം ബന്ധമുണ്ടെന്നും ഇവർ ആരോപിക്കുന്നു

 

Share this story