വർക്കല ഗവ. സ്‌കൂളിൽ വെച്ച് വിദ്യാർഥിക്ക് പോലീസിന്റെ മർദനം

വർക്കല ഗവ. സ്‌കൂളിൽ വെച്ച് വിദ്യാർഥിക്ക് പോലീസിന്റെ മർദനം

വർക്കല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിക്ക് പോലീസിന്റെ ക്രൂരമർദനം. കലോത്സവത്തിനിടെ പടക്കം പൊട്ടിച്ചെന്ന പരാതിയിൽ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണ് കുട്ടിയെ പോലീസ് മർദിച്ചത്. പ്ലസ് ടു വിദ്യാർഥിയായ സുധീഷിനാണ് മർദനമേറ്റത് സുധീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കലോത്സവത്തിനിടെ സുധീഷ് അടക്കമുള്ള കുട്ടികൾ പടക്കം പൊട്ടിച്ച് സംഘർഷമുണ്ടാക്കിയിരുന്നു. പ്രിൻസിപ്പാളിന്റെ രാതിപ്രകാരമാണ് പോലീസ് സ്‌കൂളിലെത്തുന്നത്. പിരിഞ്ഞു പോകാൻ തയ്യാറാകാത്തതിനാൽ കുട്ടികൾക്ക് നേരെ ലാത്തി വീശേണ്ടിയും വന്നു. ഇതിനിടെ സുധീഷ് പോലീസിനോട് കയർത്ത് സംസാരിക്കുകയും തുടർന്ന് സുധീഷിനെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.

കലോത്സവം അലങ്കോലമാക്കാൻ വിദ്യാർഥികൾ ശ്രമിച്ചതായി പ്രിൻസിപ്പൽ പറയുന്നു. പലതവണ താക്കീത് നൽകിയിട്ടും ഇവർ പിൻമാറിയില്ല. തുടർന്നാണ് പോലീസിനെ അറിയിക്കേണ്ടി വന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു

Share this story