കിടങ്ങൂരിൽ 13കാരിയെ പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന ബെന്നിയും അറസ്റ്റിൽ; പിടികൂടിയത് കെ എസ് ആർ ടി സി ബസിൽ നിന്ന്

കിടങ്ങൂരിൽ 13കാരിയെ പീഡിപ്പിച്ച സംഭവം: ഒളിവിലായിരുന്ന ബെന്നിയും അറസ്റ്റിൽ; പിടികൂടിയത് കെ എസ് ആർ ടി സി ബസിൽ നിന്ന്

കോട്ടയം കിടങ്ങൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ ഒന്നാം പ്രതി ബെന്നിയാണ് അറസ്റ്റിലായത്. ഇയാൾ ഒളിവിലായിരുന്നു. കേസിൽ ഇതോടെ അഞ്ച് പ്രതികളും അറസ്റ്റിലായി

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മോനിപ്പള്ളിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നാണ് ബെന്നിയെ പിടികൂടിയത്. കേസിലെ മറ്റ് പ്രതികളായ കിടങ്ങൂർ സ്വദേശികൾ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു

രണ്ട് വർഷത്തോളമായി പ്രതികൾ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് വിവരം. മാനസികമായി തകർന്ന കുട്ടിയെ ബന്ധുക്കൾ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

Share this story