കൂടത്തായി കൊലപാതക പരമ്പര: ജോളിയെയും മാത്യുവിനെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതക പരമ്പര: ജോളിയെയും മാത്യുവിനെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെയും കൂട്ടുപ്രതി മാത്യുവിനെയും പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിയെ നാല് ദിവസത്തേക്കും മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.

പതിനാല് ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിഭാഗം അഭിഭാഷകൻ ഇതിനെ എതിർത്തു. ഇത് മൂന്നാം തവണയാണ് ജോളിയെ കസ്റ്റഡിയിൽ വിടുന്നത്. നേരത്തെ രണ്ട് തവണ കസ്റ്റഡിയിൽ വിട്ടിട്ടും തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചില്ലേയെന്നും ജോളിയുടെ അഭിഭാഷകൻ ചോദിച്ചു

എല്ലാ കേസുകളും ജോളിയുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾ തെറ്റായ വാർത്തയാണ് നൽകുന്നത്. കോയമ്പത്തൂരിലും കട്ടപ്പനയിലും കൊണ്ടുപോയി തെളിവെടുക്കുമെന്നായിരുന്നു നേരത്തെ വന്ന വാർത്തകൾ. എന്നാൽ അതുണ്ടായില്ലെന്നും ജോളിയുടെ അഭിഭാഷകൻ പറഞ്ഞു

 

Share this story