വ്യാഴാഴ്ചയോടെ മഹാചുഴലിക്കാറ്റ് എത്തും; ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ചയോടെ മഹാചുഴലിക്കാറ്റ് എത്തും; ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

കന്യാകുമാരിക്ക് സമീപത്ത് രൂപപ്പെട്ട ന്യൂനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമാകാൻ സാധ്യത. വ്യാഴാഴ്ചയോടെ ഇത് ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറും. ഒമാൻ നൽകിയ മഹ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക.

ക്യാർ സഞ്ചരിച്ച അതേ പാതയിലൂടെയാണ് മഹയും സഞ്ചരിക്കുന്നത്. ഇതോടെ അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ ഒരേസമയം നിലനിൽക്കുന്ന സാഹചര്യവുമുണ്ടാകും. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

നാളെ മുതൽ വടക്കൻ കേരളത്തിലും മഴ ശക്തമാകും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും തൃശ്ശൂർ, പാലക്കാട് ജില്ലകളിലുമാണ് മഴ ശക്തമാകുക. സംസ്ഥാനത്ത് നാളെ കാസർകോട്, കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.

തിരുവനന്തപുരം ,കൊല്ലം ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത- ഓറഞ്ച് അലേർട്ട്ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക്…

Posted by Kerala State Disaster Management Authority – KSDMA on Tuesday, October 29, 2019

Share this story