സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു; മെഡിക്കൽ ഷോപ്പുകളും അടഞ്ഞുകിടക്കുന്നു

സംസ്ഥാനത്ത് വ്യാപാരികളുടെ കടയടപ്പ് സമരം ആരംഭിച്ചു; മെഡിക്കൽ ഷോപ്പുകളും അടഞ്ഞുകിടക്കുന്നു

വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കടകൾ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരമാണ് സമരം

സമരത്തിന്റെ ഭാഗമായി ജില്ലാ കലക്ടറേറ്റുകളിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. ഖജനാവിലേക്ക് വരുമാനമുണ്ടാക്കാൻ വ്യവസായികളെ സർക്കാർ പീഡിപ്പിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.

സർക്കാർ ഇത്തരം നടപടികളിൽ നിന്ന് പിൻമാറിയില്ലെങ്കിൽ അനിശ്ചിതകാല സമരം അടക്കമുള്ള മാർഗങ്ങൾ ആലോചിക്കേണ്ടി വരുമെന്നും ഭാരവാഹികൾ അറിയിച്ചു

സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളും ഇന്ന് തുറക്കില്ല. ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം. മെഡിക്കൽ സ്റ്റോറുകളും മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും അടച്ചിടുമെന്ന് കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ അറിയിച്ചു.

Share this story