വാളയാർ കേസ്: അന്വേഷണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും; റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി

വാളയാർ കേസ്: അന്വേഷണത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും; റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും ഡിജിപി

വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട സംഭവത്തിൽ റിപ്പോർട്ട് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം അന്വേഷണത്തിൽ വീഴ്ചകളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.

കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തിൽ സംശയമില്ല. വിധിയുടെ പകർപ്പ് കിട്ടിയ ശേഷം അടിയന്തര നടപടിയെടുക്കും. ഉദ്യോഗസ്ഥർക്ക് നേരെ അച്ചടക്ക നടപടിയെടുക്കുന്ന കാര്യവും തീരുമാനിക്കുമെന്ന് ഡിജിപി വ്യക്തമാക്കി.

അതേസമയം പാലക്കാട് വനത്തിനുള്ളിൽ ഏറ്റുമുട്ടിനിൽ മാവോവാദികൾ കൊല്ലപ്പെട്ട വിഷയയത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് മാവോവാദികൾക്ക് നേരെ നടന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Share this story