തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കുട്ടി മരിച്ചു, പീഡിപ്പിക്കപ്പെട്ടതായി മരണമൊഴി; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കുട്ടി മരിച്ചു, പീഡിപ്പിക്കപ്പെട്ടതായി മരണമൊഴി; ചെറിയച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. പതിനഞ്ചുവയസ്സുകാരിയായ ഉത്തരേന്ത്യൻ സ്വദേശിയാണ് മരിച്ചത്. തിരുമലയിലാണ് സംഭവം. കുട്ടിയുടെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു

തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചിരുന്നതായി കുട്ടി മജിസ്‌ട്രേറ്റിന് മരണമൊഴി നൽകിയിരുന്നു. ഇതോടെ പ്രതിയായ ചെറിയച്ഛനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് കുട്ടി പറഞ്ഞിരുന്നു. ഇതോടൊപ്പമാണ് തന്നെ ചെറിയച്ഛൻ പീഡിപ്പിച്ചിരുന്നതായും കുട്ടി മൊഴി നൽകിയിരുന്നത്.

Share this story