മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ്സായിരുന്നു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ കൊൽക്കത്തയിലായിരുന്നു അന്ത്യം.

ശ്വാസകോശാർബുദത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് തവണ രാജ്യസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സിപിഐ ദേശീയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ്. ദീർഘകാലം എഐടിയുസി ജനറൽ സെക്രട്ടറിയായും പ്രവർത്തിട്ടുണ്ട്. ജയശ്രീ ദാസ് ഗുപ്തയാണ് ഭാര്യ.

Share this story