കനത്ത മഴ: കണ്ണൂർ ജില്ലയിലും തൃശ്ശൂരിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: കണ്ണൂർ ജില്ലയിലും തൃശ്ശൂരിലെ രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.

എം ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കാസർകോട് ജില്ലയിലെ ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ക്ലാസ് മുറികളിലുള്ള കുട്ടികളുടെ ക്ലാസ് കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ കലക്ടർ നിർദേശം നൽകി. വടക്കൻ ജില്ലയിൽ രണ്ട് ദിവസം കൂടി കനത്ത മഴ പെയ്യാനാണ് സാധ്യത.

 

Share this story