മഹാചുഴലിക്കാറ്റ്: രണ്ട് ബോട്ടുകൾ തകർന്നു, ഏഴ് പേരെ കാണാതായി; ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു

മഹാചുഴലിക്കാറ്റ്: രണ്ട് ബോട്ടുകൾ തകർന്നു, ഏഴ് പേരെ കാണാതായി; ശനിയാഴ്ച വരെ മത്സ്യബന്ധനം നിരോധിച്ചു

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്തമായ മഴ. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കനത്ത മഴയിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളിലെ ഏഴ് തൊഴിലാളികളെ കാണാതായി

ചേറ്റുവ ഹാർബറിൽ നിന്ന് തിങ്കളാഴ്ച രാവിലെ കടലിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളിലെ തൊഴിലാളികളെയാണ് കാണാതായത്. മലപ്പുറം പൊന്നാനിയിൽ നിന്നും പോയ സാമുവൽ എന്ന ബോട്ട് തകർന്ന് ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ മലേഷ്യയിലേക്ക് പോകുകയായിരുന്ന കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി.

ആറ് പേരുമായി കാണാതായ മറ്റൊരു ബോട്ടിനെ ബന്ധപ്പെടാനുള്ള ശ്രമം കോസ്റ്റ് ഗാർഡ് തുടരുകയാണ്. കാണാതായവർക്കായി നേവിയുടെ ഹെലികോപ്റ്ററും തെരച്ചിൽ നടത്തുന്നുണ്ട്.

 

Share this story