കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

പാലക്കാട് വനത്തിനുള്ളിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി. പാലക്കാട് ജില്ലാ സെഷൻസ് കോടതിയുടേതാണ് നിർദേശം. കൊല്ലപ്പെട്ട കാർത്തിക്, മണിവാസകം എന്നിവരുടെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതി സർക്കാരിന് നിർദേശം നൽകിയത്.

നവംബർ 2ന് കോടതി പരാതി വീണ്ടും പരിഗണിക്കും. ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി മാനദണ്ഡം പരിഗണിക്കണമെന്ന പരാതിയിലാണ് നടപടി. മണിവാസകത്തിന്റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് മദ്രാസ് ഹൈക്കോടതി ഇന്ന് അനുമതി നൽകിയിരുന്നു

നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. തങ്ങൾക്ക് നീതി വേണമെന്നും ഇവർ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് മാവോയിസ്റ്റുകളാണ് പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ കൊല്ലപ്പെട്ടത്. തണ്ടർ ബോൾട്ട് സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ ഇവർ കൊല്ലപ്പെട്ടതായാണ് വിവരം

 

Share this story