മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ രാധകൃഷ്ണ മേനോൻ; വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിയൻ, കട്ടപ്പിന്തുണയുമായി സോഷ്യൽ മീഡിയ

മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ രാധകൃഷ്ണ മേനോൻ; വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിയൻ, കട്ടപ്പിന്തുണയുമായി സോഷ്യൽ മീഡിയ

സംവിധായകൻ അനിൽ രാധകൃഷ്ണ മേനോന്റെ അധിക്ഷേപത്തിനെതിരെ പരസ്യ പ്രതിഷേധവുമായി നടൻ ബിനീഷ് ബാസ്റ്റ്യൻ. മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന അനിൽ രാധാകൃഷ്ണ മേനോന്റെ ഭീഷണിയെ വേദിയിൽ കുത്തിയിരുന്നാണ് ബിനീഷ് വെല്ലുവിളിച്ചത്.

പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ കോളജ് ഡേയ്ക്ക് മുഖ്യതാഥിയായാണ് ബിനീഷ് ബാസ്റ്റിയനെ വിളിച്ചത്. എന്നാൽ പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കോളജ് പ്രിൻസിപ്പാളും യൂനിയൻ ചെയർമാനും കൂടി ബിനീഷ് താമസിച്ച ഹോട്ടലിലെത്തി പരിപാടിക്ക് ഒരു മണിക്കൂർ കഴിഞ്ഞ് എത്തിയാൽ മതിയെന്ന് അറിയിച്ചു. മാഗസിൻ പ്രകാശനത്തിന് വന്ന അനിൽ രാധാകൃഷ്ണ മേനോൻ മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് അറിയിച്ചതായി ഇവർ പറഞ്ഞു.

ഇതിന് പിന്നാലെ അനിൽ സംസാരിക്കുന്നതിനിടെ ബിനീഷ് വേദിയിലേക്ക് കയറി വരുകയും വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയുമായിരുന്നു.

നിരവധിയാളുകളാണ് മേനോന്റെ മൂന്നാംകിട ധാർഷ്ട്യത്തിനെതിരെയും ബിനീഷിന് പിന്തുണ നൽകിയും രംഗത്തുവന്നത്. സിനിമാ മേഖലയിൽ നിന്നും നിരവധി പേർ ബിനീഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. മേനോന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ വക പൊങ്കാലയും ആരംഭിച്ചിട്ടുണ്ട്

സുഹൃത്തുക്കളെ എന്റെ ചങ്ങാതി ബിനീഷ് ബാസ്റ്റിന് ഇന്ന് നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് ഞാൻ ഇവിടെ പങ്ക്…

Posted by Sahin Antony on Thursday, October 31, 2019

 

Share this story