പേരില്‍ മേനോന്‍ ഉണ്ടെന്ന് കരുതി സവര്‍ണനായി മുദ്ര കുത്തരുത്; ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍

പേരില്‍ മേനോന്‍ ഉണ്ടെന്ന് കരുതി സവര്‍ണനായി മുദ്ര കുത്തരുത്; ബിനീഷിനോട് മാപ്പ് പറഞ്ഞ് അനില്‍ രാധാകൃഷ്ണ മേനോന്‍

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ. കോളജ് ഡേ പരിപാടിക്ക് അതിഥിയായി എത്തിയ ബിനീഷുമൊത്ത് വേദി പങ്കിടാനാകില്ലെന്ന് അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. ഇതിൽ പ്രതിഷേധിച്ച് ബിനീഷ് വേദിയിൽ കുത്തിയിരിക്കുയും ചെയ്തിരുന്നു. എന്നാൽ ബിനീഷിനോട് മാപ്പ് പറഞ്ഞ് വിവാദത്തിൽ നിന്നൂരാനുള്ള ശ്രമമാണ് അനിൽ രാധാകൃഷ്ണ മേനോൻ നടത്തുന്നത്. മാതൃഭൂമിയാണ് അനിലിന്റെ വിശദീകരണം നൽകുന്നത്

ഔദ്യോഗികമായി കോളജ് പരിപാടിക്ക് തന്നെ ക്ഷണിക്കാൻ വന്നവരോട് മറ്റാരെല്ലാമുണ്ടെന്ന് ഞാൻ ചോദിച്ചിരുന്നു. വൈകി ക്ഷണിച്ചതിനാൽ ആരും വരാൻ തയ്യാറല്ല എന്നാണ് അവർ പറഞ്ഞത്. പണം വാങ്ങാതെയാണ് ഞാൻ പരിപാടികൾക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലൈറ്റ് പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല. ക്ഷണിച്ചതിന് പിറ്റേ ദിവസമാണ് ബിനീഷ് ബാസ്റ്റിൻ ഉണ്ടെന്ന് പറയുന്നത്. അപ്പോൾ എന്നെ ഒഴിവാക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു

ബിനീഷ് ആയതുകൊണ്ടല്ല അങ്ങനെ പറഞ്ഞത്. വേറെയൊരാൾ അതിഥിയായി വരുന്നുണ്ടെങ്കിൽ ഞാനൊഴിവാകുമെന്നാണ് പറഞ്ഞത്. ബിനീഷ് വന്നപ്പോൾ ഞാൻ തന്നെയാണ് എല്ലാവരോടും കയ്യടിക്കാൻ പറഞ്ഞത്. ബിനീഷ് വന്നപ്പോൾ കസേരയിൽ ഇരിക്കാനും പറഞ്ഞു. അദ്ദേഹമത് കേട്ടില്ല. പേരിനൊപ്പം മേനോൻ ഉണ്ടെന്ന് കരുതി സവർണനായി മുദ്ര കുത്തരുത്. ഞാൻ കാരണം ബിനീഷിന് വിഷമം ഉണ്ടായെങ്കിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണ മേനോൻ പറയുന്നു

 

Share this story