ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: മന്ത്രിയോട് വിശദീകരണം നൽകാൻ പ്രിൻസിപ്പാൾ തിരുവനന്തപുരത്ത്

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം: മന്ത്രിയോട് വിശദീകരണം നൽകാൻ പ്രിൻസിപ്പാൾ തിരുവനന്തപുരത്ത്

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ നടന്ന പരിപാടിക്കിടെ നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തിൽ മന്ത്രിക്ക് വിശദീകരണം നൽകാൻ കോളജ് പ്രിൻസിപ്പാൾ തിരുവനന്തപുരത്തെത്തി. മന്ത്രി എ കെ ബാലനെ കണ്ട് സംഭവത്തെ കുറിച്ച് പറയാനാണ് പ്രിൻസിപ്പാൾ എത്തിയത്.

സംഭവം വിവാദമായ സാഹചര്യത്തിൽ നേരിട്ട് ചെന്ന് വിശദീകരിക്കാൻ സ്വയമെത്തിയതാണെന്ന് പ്രിൻസിപ്പാൾ ഡോ. ടി ബി കുലാസ് പറയുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മന്ത്രിയെ കാണാനുള്ള അനുവാദം ലഭിച്ചിരിക്കുന്നത്.

ബിനീഷ് ബാസ്റ്റിനെ പോലുള്ള മൂന്നാംകിട നടൻമാർക്കൊപ്പം വേദി പങ്കിടില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഇതറിഞ്ഞ ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിനീഷിനെ വേദിയിൽ നിന്നൊഴിവാക്കാനാണ് പ്രിൻസിപ്പാളും വിദ്യാർഥി യൂനിയൻ നേതാക്കളും ശ്രമിച്ചത്. സംഭവം വിവാദമായതോടെ ബിനീഷിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

അവർ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന്റെ ഇടയിൽ ഞാനുമെന്റെ കുട്ടികളും പെട്ടുപോയതാണെന്ന് പ്രിൻസിപ്പാൾ പറയുന്നു. ബിനീഷാണ് പ്രശ്‌നങ്ങൾക്ക് എല്ലാ കാരണമെന്നും പ്രിൻസിപ്പാൾ ആരോപിക്കുന്നു.

 

Share this story